vld-1

വെള്ളറട: കേന്ദ്ര സർക്കാരിന്റെ ചെറുകിട വ്യാപാര മേഖലയോടുള്ള അവഗണനയിൽ പ്രതിക്ഷേധിച്ച് വ്യാപാര വ്യവസായി ഏകോപന സമിതി വെള്ളറട യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളറട പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന കൗൺസിൽ അംഗം എസ് ഷബീർ ധർണ ഉദ്ഘാടനം ചെയ്തു. ടി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സതീഷ് കുമാർ,​ ദസ്തഹീർ,​ കരുണാകരൻ,​ ഷാജി,​ തോമസ് ജോസഫ്,​ സെയ്ദലി,​ തുടങ്ങിയവർ സംസാരിച്ചു.