ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.അഡ്വ. ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ബാസു അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് ഇഖ്‌ബാൽ (പൂജാ ഗ്രൂപ്പ്‌), ജന: സെക്രട്ടറി ബൈജുചന്ദ്രൻ ( ചന്ദ്രാ പ്രസ്സ്), ട്രഷറർ അനിൽകുമാർ ( അനിൽ ഏജൻസീസ്) എന്നിവർ നേതൃത്വം നൽകി.