വെള്ളറട: ഓൺ ലൈൻ ക്ളാസുമായി ബന്ധപ്പെട്ട് പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ അധികൃതർ 25 ടി വി കൾ സംഭാവന നൽകി. സാന്ത്വന ജാലകം 20-20 എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ടി വി കൾ സി കെ ഹരീന്ദ്രൻ എം എൽ എ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ബൈജുപ്പണിക്കർ, ഹെഡ്മാസ്റ്റർ റിച്ചാർഡ്സെൻ, പ്രിൻസിപ്പാൾ അപർണ്ണ കെ ശിവൻ, സ്റ്റാഫ് സെക്രട്ടറി പ്രേമചന്ദ്രൻ, വാർഡ് മെമ്പർ ശശിധരൻ, അദ്ധ്യാപകരായ വി എസ് ചിത്രൻ, അനിൽ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.