തിരുവനന്തപുരം: പരിസ്ഥി സംരക്ഷണം എന്ന സന്ദേശമുയർത്തി ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തിൽ ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിൽ ഗാന്ധി സ്മൃതി വൃക്ഷശ്രീ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ നിർവഹിച്ചു. ഗാന്ധി സെന്റർ സംസ്ഥാന ചെയർമാൻ വി.എസ്. ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജൈവവൈവിദ്യ ബോർഡ് മുൻ ചെയർമാൻ ഉമ്മൻ വി. ഉമ്മൻ, ഡോ. ജോൺസൺ, ഡോ. കായംകുളം യൂനസ്, ഡോ. എസ്. പ്രേംജിത്ത്, ജെ.എസ്. അഖിൽ, വിജയകുമാർ, ഹെഡ്മിസ്ട്രസ് റോസ് കാതറിൻ, പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ, ള്ളൂർ രാധാകൃഷ്ണൻ, മുൻ കൗൺസിലർ സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.