നെടുമങ്ങാട് :ഡീസൽ,പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് (സേവാദൾ) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് പോസ്റ്റോഫീസ് ഉപരോധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു. സേവാദൾ ബ്ലോക്ക് ചെയർമാൻ ചിറമുക്ക് റാഫി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടറച്ചിറ ജയൻ, കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ,നഗരസഭ പ്രതിപക്ഷ നേതാവ് ടി.അർജുനൻ, സേവാദൾ സംസ്ഥാന സെക്രട്ടറി അനിൽ രാജ്,എച്ച്.റോബിൻസൺ,പുങ്കുമൂട് അജി,നൗഷാദ് ഖാൻ,ബി.മോഹൻദാസ്, രാധാകൃഷ്ണൻ നായർ,ഷഫീഖ്.എസ്,പഴവിള ജലീൽ എന്നിവർ സംസാരിച്ചു.