നെടുമങ്ങാട് : തദ്ദേശ-സ്വയം ഭരണ സ്ഥാപനങ്ങളിലെ പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റുകൾ നിർത്തലാക്കുവാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു കേരള എൻ.ജി.ഒ. അസോസിയേഷൻ നെടുമങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. സെക്രട്ടേറിയേറ്റ് അംഗങ്ങളായ മഹീം കുട്ടി,വെള്ളറട മുരളി, മറ്റു ഭാരവാഹികളായ രഞ്ചുനാഥ്, ശ്രീജിത്ത്, ഷംനാദ്, ചരൺസ്, നൗഷാദ്, കട്ടയ്ക്കോട് രാജേഷ്, അഭിലാഷ്, റെജി എന്നിവർ സംസാരിച്ചു.