നന്ദിയോട്:നന്ദിയോട് എസ്.കെ.വി സ്കൂളിൽ പഠിക്കുന്ന പെരിങ്ങമ്മല ഭാഗത്തെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിനായി കൊല്ലരുകോണം അംഗൻവാടിയിൽ പഠനകേന്ദ്രം തുടങ്ങി.ഡി.കെ.മുരളി എം.എൽ.എ സ്‌കൂളിന് അനുവദിച്ച ടെലിവിഷനാണ് പഠനകേന്ദ്രത്തിന് കൈമാറിയത്.ഹെഡ്മിസ്ട്രസ് റാണി മോഹൻ,പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.