നെടുമങ്ങാട് :പഞ്ചായത്ത് വകുപ്പിലെ പെർഫോമൻസ് ആഡിറ്റ് വിഭാഗം നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് വെമ്പായം ഗ്രാമപഞ്ചായത്തിൽ എൻ.ജി.ഒ അസോസിയേഷൻ നെടുമങ്ങാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വെള്ളറട മുരളി ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എൽ ശ്രീജിത്ത്,സംസ്ഥാന കമ്മിറ്റി അംഗം പി.വി രഞ്ജുനാഥ്,കട്ടയ്ക്കോട് രാജേഷ്,അഭിലാഷ് എന്നിവർ പ്രസംഗിച്ചു.