ഓയൂർ: വീട്ടിൽ സൂക്ഷിച്ചിരുന്ന 33 കുപ്പി വ്യാജ അരിഷ്ടവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആറ്റൂർക്കോണം കരമന വീട്ടിൽ ഓമനക്കുട്ടൻ എന്ന സന്തോഷ് കുമാറിനെയാണ് (50) ചടയമംഗലം എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളുടെ വീട്ടിൽ നിന്ന് 450 മില്ലി വീതമുള്ള 33 കുപ്പി അരിഷ്ടം പിടിച്ചെടുത്തത്. ചടയമംഗലം എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജേഷ്, ഓഫീസർമാരായ ശ്രീലേഷ്, കഫിൽ, ബിൻ സാഗർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.