കല്ലമ്പലം:നാവായിക്കുളം പഞ്ചായത്തിലെ ഓൺലൈൻ പഠനം ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായുള്ള പഞ്ചായത്ത് തല ഉദ്ഘാടനം പറകുന്ന്‍ ഗ്രാമശ്രീ ഗ്രന്ഥശാലയിൽ പ്രസിഡന്റ് കെ.തമ്പി നിർവഹിച്ചു. പഞ്ചായത്തംഗം എസ് മണിലാൽ അദ്ധ്യക്ഷനായി. നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ 22 വാർഡുകളിലും പഠനസൗകര്യം ലഭ്യമാകാത്ത വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു.കെ, ഗ്രന്ഥശാല ഭാരവാഹികളായ ജിതിൻചന്ദ്,സുശീന്ദ്രൻ,രമണൻ,എം.ജി.എം.എൽ.പി സ്കൂൾ ഹെഡ്മിസ്‌ട്രസ് എന്നിവർ പങ്കെടുത്തു.