ബാലരാമപുരം:കല്ലിയൂർ ഊക്കോട് നേതാജി ഗ്രന്ഥശാലയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച കോവളം പഠിപ്പുരയുടെ ഉദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.കേബിൾ ടിവി സൗകര്യം ഇല്ലാത്ത വീടുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ ഗ്രന്ഥശാലകൾ,സന്നദ്ധ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഓഫീസുകൾ എന്നിവിടങ്ങളിലായി നിയോജക മണ്ഡലത്തിലെ 31 കേന്ദ്രങ്ങളിലാണ് എം.എൽ.എയുടെ നേത്യത്വത്തിൽ പഠിപ്പുര എന്ന പേരിൽ പഠനസൗകര്യമൊരുക്കിയിരിക്കുന്നത്. മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴി ജയകുമാർ,മുകളൂർമൂല അനിൽകുമാർ,സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ,മാധവൻകുട്ടി നായർ,ബാലചന്ദ്രൻ നായർ,രാജമല്ലി ടീച്ചർ എന്നിവർ പങ്കെടുത്തു.