തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ലാ കോളേജിൽ 2020-21 അദ്ധ്യയന വർഷത്തിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവൽസര യൂണിറ്ററി എൽ എൽ.ബി (അഡിഷണൽ ബാച്ച്) കോഴ്‌സിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷം റഗുലർ സർവീസുള്ള തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള അപേക്ഷാഫോറം 17 മുതൽ കോളേജ് ഓഫീസിൽ നിന്നും രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ 1000രൂപ (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 500രൂപ) അടച്ച് വാങ്ങാം. പൂരിപ്പിച്ച അപേക്ഷാ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 30. ഫോൺ: 9746081444, 8606803525.