photo

പാലോട്: പ്രവാസികൾക്കെതിരിരെ തുടരുന്ന സംസ്ഥാന സർക്കാർ നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിംലീഗ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ഇല്യാസ് കുഞ്ഞ് താന്നിമൂടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈ: പ്രസിഡന്റ് എം.കെ.സലിം ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസി: ഇടവം ഖാലിദ് ,സംസ്ഥാന കൗൺസിൽ അംഗം നിസാർ മുഹമ്മദ് സുൽഫി, മുസ്ലിം ലീഗ് നേതാക്കളായ മുദിയാം കുഴിറഷിദ്, നസീർ കൊച്ചു കരിക്കകം, ശരവൺചന്ദ്രൻ ,ഷാൻ തടത്തിൽ, നിസാം മൈലക്കുന്ന്, നാദിർഷ ഞാറ നീലി ,മൻസീം വില്ലിപ്പയിൽ, നവാസ് കൊപ്പത്തുവിള, നിസാർ മുത്തിപ്പാറ, നാസിമുദിൻ മാമുട്ട് കാരിക്കകം വനിതാ ലീഗ് നേതാക്കളായ നസീമാ ഇല്യാസ്, അൻസ അഷറഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മൈലക്കുന്ന് രവി, സജീനയഹ്യാ ,മഞ്ചു രാജപ്പൻ, എന്നിവർ പ്രസംഗിച്ചു .കൊച്ചുവിള അൻസാരി സ്വാഗതവും ഇടിഞ്ഞാർ ദിലീപ് നന്ദിയും രേഖപ്പെടുത്തി.