cmp

നോയ്യാറ്റിൻകര : ലോക്ക് ഡൗൺ കാലത്ത് ദുരിതത്തിലായ ജനങ്ങളെ കെ.എസ്.ഇ.ബി കൊള്ളയടിക്കുകയാണെന്ന് സി.എം.പി ആരോപിച്ചു.അമിത ബില്ല് ഈടാക്കുന്ന കെ.എസ്.ഇ.ബിയുടെ നടപടിയിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ആർ.ശെൽവരാജ് ഉദ്ഘാടനം ചെയ്യുന്നു.ഏരിയ സെക്രട്ടറി സാംബപശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.ആർ.മനോജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അലക്സ് സാം കൗൺസിൽ അംഗങ്ങളായ ജയദാസ്, ലിസി ദേവരാജ്, സന്തോഷ് കുമാർ, ബാലരാമപുരം സതീഷ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അവനീദ്ര കുമാർ മണ്ഡലം പ്രസിഡന്റ് രാജശേഖരൻ നായർ സി.എം.പി ജില്ലാ കൗൺസിൽ അംഗങ്ങളായ പ്രസാദ്, സന്തോഷ് കുമാർ, വിശ്വനാഥൻ, സുരേഷ് കുമാർ, കാഞ്ഞിരംകുളം ഏരിയ സെക്രട്ടറി അജി കുമാർ എന്നിവർ സംസാരിച്ചു.