നെടുമങ്ങാട് : ആനാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ ചുള്ളിമാനൂർ ശാഖ സ്വന്തം മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മന്ദിരോദ്‌ഘാടനം നിർവഹിച്ചു. അഡ്വ.ഡി.കെ മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ രണ്ടാം ഗഡു 16 ലക്ഷം രൂപ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് മന്ത്രിക്ക് കൈമാറി.ആകെ 42 ലക്ഷം രൂപയാണ് ബാങ്ക് ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്തത്.പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി സഹകരണ മേഖല ഏറ്റെടുത്ത കെയർഹോം പദ്ധതിയിലേക്ക് സഹകാരികളുടെ ലാഭവിഹിതമായ 19. 92 ലക്ഷം രൂപയുടെ ചെക്കും മന്ത്രി ഏറ്റുവാങ്ങി.സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എസ്.ഐ സുനിൽ,മാനേജിംഗ് ഡയറക്ടർ ഇൻ-ചാർജ് ഡി.എ രജിത്‌ലാൽ എന്നിവർ പ്രസംഗിച്ചു.