കിളിമാനൂർ:വാമനപുരം ഗ്രാമ പഞ്ചായത്തിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് വാമനപുരം സർവീസ് സഹകരണ ബാങ്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കാത്ത സ്കൂൾ കുട്ടികൾക്ക് സർവീസ് സഹകരണ ബാങ്ക് ഇരുപത് ടിവി വിതരണം ചെയ്യും.പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു.ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കൺവീനർ വി.എസ്.അശോക് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ദേവദാസ്,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.കെ ലെനിൻ,കാക്കകുന്ന് മോഹനൻ, കെ.വി.അശോകൻ,സെക്രട്ടറി സാജിദ് എം.സിമി എന്നിവർ പങ്കെടുത്തു.