വിതുര: കവിയും ഗ്രന്ഥകർത്താവുമായിരുന്ന വിതുര കോക്കാട് ജനാർദ്ദനൻനായരുടെ രണ്ടാം ചരമാവാർഷികദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനവും, പുസ്തകചർച്ചയും നടക്കും. ജില്ലാ ലൈബ്രറികൗൺസിൽ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.വി. രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, ഡോ. കെ. ഷിബു, ടി.എൻ. മണി, ഇ.പി. ജലാലുദ്ദീൻമൗലവി, എസ്.കെ. സുനീഷ്കുമാർ, ജിജി ആത്മകിരണം, ജി. രവീന്ദ്രൻനായർ, സാബു വാവോലിൻ, അഭിമന്യു.ജെ.എസ്, ബി. അജികുമാർ എന്നിവർ പങ്കെടുക്കും.