വിതുര:മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളിൽ കരാർ ജീവനക്കാരുടെ നിയമനത്തിൽ ബന്ധപ്പെട്ടവർ സംവരണതത്വം പാലിക്കുന്നില്ലെന്ന് ആദിവാസികാണിക്കാർ സംയുക്തസംഘം സംസ്ഥാനകമ്മിറ്റിയോഗം പരാതിപ്പെട്ടു.ഇതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ആദിവാസി കാണിക്കാർ സംയുക്തസംഘം സംസ്ഥാന പ്രസിഡന്റ് മേത്തോട്ടം പി.ഭാർഗവനും,സംസ്ഥാന ജനറൽ സെക്രട്ടറി പൊൻപാറ കെ.രഘുവും അറിയിച്ചു.