phot

പാലോട്: ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾക്കായി പാലോട് കനൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠനമുറികളൊരുക്കി. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ സി.ഡി.എസ് ഹാൾ, ഗാർഡ് സ്റ്റേഷൻ നേര് സാംസ്കാരിക സമിതി ഓഫീസ്, പാലോട് കുന്നുംപുറം അംഗൻവാടി, ജവഹർ കോളനി ദിൽഷാദ് സ്മാരക മന്ദിരം, കരിമൺകോട് അംഗൻവാടി, വേങ്കൊല്ല അംഗൻവാടി എന്നിങ്ങനെ ആറു കേന്ദ്രങ്ങളിലാണ് ടി.വിയും കേബിൾ കണക്ഷനും എത്തിച്ചത്. പഠന മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.