marriage

തി​രു​വ​ന​ന്ത​പു​രം​:​ ​​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​യും​ ​ടി.​ക​മ​ല​യു​ടെ​യും​ ​മ​ക​ൾ​ ​ടി.​ ​വീ​ണ​യും ​ ​​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ന്റ്​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സും​ ​ത​മ്മി​ലു​ള്ള​ ​വി​വാ​ഹം​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 10.30​ന് ​ല​ളി​ത​മാ​യ​ ​ച​ട​ങ്ങു​ക​ളോ​ടെ​ ​ക്ലി​ഫ്ഹൗ​സി​ൽ​ ​ന​ട​ന്നു. കോഴി​ക്കോട് സ്വദേശി​ റി​ട്ട. പൊലീസ് ഒാഫീസർ പി.​എം.​ ​അ​ബ്ദു​ൾ​ഖാ​ദ​റി​ന്റെ​യും​ ​കെ.​എം.​ ​അ​യി​ഷാ​ബീ​വി​യു​ടെ​യും​ ​മ​ക​നാണ് റി​യാസ്.


മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​ഭാ​ര്യ​യു​ടെ​യും​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളും,​ ​റി​യാ​സി​ന്റെ​ ​അ​ച്ഛ​ന്റെ​ ​ജ്യേ​ഷ്ഠ​ന്റെ​ ​മ​ക്ക​ളു​ൾ​പ്പെ​ടെ​ ​പ​ത്തോ​ളം​ ​പേ​രു​മാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.​ ​റി​യാ​സി​ന്റെ​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് 65​ ​വ​യ​സ് ​ക​ഴി​ഞ്ഞ​തി​നാ​ൽ​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡം​ ​പാ​ലി​ച്ച് ,​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള​ ​യാ​ത്ര​ ​ഒ​ഴി​വാ​ക്കി.​ ​ക്ലി​ഫ് ​ഹൗ​സി​ന് ​ചു​റ്റി​ലു​മാ​യി​ ​മ​ന്ത്രി​മാ​ർ​ ​പ​ല​രും​ ​താ​മ​സ​മു​ണ്ടെ​ങ്കി​ലും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വി​ശ്വ​സ്ത​നാ​യ​ ​മ​ന്ത്രി​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​മാ​ത്ര​മാ​ണ് ​കു​ടും​ബ​സ​മേ​തം​ ​പ​ങ്കെ​ടു​ത്ത​ത്.​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​ഏ​റെ​ ​അ​ടു​പ്പ​മു​ള്ള​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​അം​ഗം​ ​കോ​ലി​യ​ക്കോ​ട് ​കൃ​ഷ്ണ​ൻ​ ​നാ​യ​രും,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും​ ​ടൈ​റ്റാ​നി​യം​ ​ചെ​യ​ർ​മാ​നു​മാ​യ​ ​എ.​എ.​ ​റ​ഷീ​ദും​ ​കു​ടും​ബ​സ​മേ​തം​ ​പ​ങ്കെ​ടു​ത്തു.


ആ​ദ്യം​ ​വി​വാ​ഹ​ ​ര​ജി​സ്റ്റ​റി​ൽ​ ​ഒ​പ്പു​വ​ച്ച​ ​ശേ​ഷം​ ​റി​യാ​സ് ​വീ​ണ​യു​ടെ​ ​ക​ഴു​ത്തി​ൽ​ ​താ​ലി​ ​കെ​ട്ടി.​ ​ഇ​രു​വ​രും​ ​മാ​ല​ ​ചാ​ർ​ത്തി​ ​ബൊ​ക്കെ​ക​ൾ​ ​കൈ​മാ​റി​യ​തോ​ടെ​ ​ച​ട​ങ്ങ് ​അ​വ​സാ​നി​ച്ചു.​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​നും​ ​ഭാ​ര്യ​യും​ ​സി.​പി.​എം​ ​പി.​ബി​ ​അം​ഗം​ ​എ​സ്.​ ​രാ​മ​ച​ന്ദ്ര​ൻ​ ​പി​ള്ള,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​നും​ ​ഭാ​ര്യ​യും​ ​പി.​ബി​ ​അം​ഗം​ ​എം.​എ.​ ​ബേ​ബി​യും​ ​ഭാ​ര്യ​യും​ ​നി​യ​മ​സ​ഭാ​ ​സ്പീ​ക്ക​ർ​ ​പി.​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ,​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ,​ ​എം.​ ​വി​ജ​യ​കു​മാ​ർ,​ ​ചീ​ഫ്സെ​ക്ര​ട്ട​റി​ ​വി​ശ്വാ​സ് ​മേ​ത്ത,​ ​ഡി.​ജി.​പി​ ​ലോ​ക്‌​നാ​ഥ് ​ബെ​ഹ്റ​ ​തു​ട​ങ്ങി​യ​വ​രും​ ​ആ​ശം​സ​ക​ള​റി​യി​ക്കാ​നെ​ത്തി.​ ​ഉ​ച്ച​ ​ഭ​ക്ഷ​ണ​ത്തി​ന് ​നോ​ൺ​വെ​ജ് ​മെ​നു.​ ​ചോ​റ്,​ ​ബി​രി​യാ​ണി,​ ​ഇ​റ​ച്ചി,​ ​മീ​ൻ,​ ​ച​പ്പാ​ത്തി,​ ​പൂ​രി,​ ​പാ​യ​സം​ ​എ​ന്നി​വ​ ​വി​ഭ​വ​ങ്ങ​ൾ.​ ​വ​ധൂ​വ​ര​ന്മാ​ർ​ക്ക് ​സ​മൂ​ഹ​ത്തി​ന്റെ​ ​നാ​നാ​തു​റ​ക​ളി​ൽ​പ്പെ​ട്ട​വ​ർ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ആ​ശം​സ​ ​നേ​ർ​ന്നു.