pic-1

കുഴിത്തുറ: പത്തുകാണി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പർക്കത്തിലൂടെ ഒരാൾക്ക് കൂടി രോഗ ബാധ. ആരോഗ്യകേന്ദ്രത്തിൽ ശുചീകരണത്തിനെത്തുന്ന വൃദ്ധയുടെ ബന്ധുവായ 36കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഞായറാഴ്ച എട്ടുപേരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചത്. ഇന്നലെ ഉച്ചയോടെ രോഗം സ്ഥിരീകരിച്ചയാളെയും വൃദ്ധയെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടും പരിസരവും അണുമുക്തമാക്കി. യുവാവ് കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ച കടകളും അടപ്പിച്ചു. സമ്പർക്കം പുലർത്തിയവരുടെ വിവരം ശേഖരിക്കുകയാണെന്ന് കളിയൽ വില്ലേജ് ഓഫീസർ നവനീത കൃഷ്ണൻ അറിയിച്ചു.