കോവളം:വ്യാപാരി വ്യവസായി ഏകോപന സമിതി വിഴിഞ്ഞം മുക്കോല യൂണിറ്റിന്റെ നേതൃത്യത്തിൽ കോവിഡ് കാലത്തെ കേന്ദ്ര സർക്കാരിന്റെ വ്യാപാരി ദ്രോഹനടപടികൾക്കെതിരെ കിടാരക്കുഴി പോസ്റ്റ് ഓഫീസിനുമുന്നിൽ ധർണ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ മണ്ണിൽ മനോഹരൻ ഉൽഘാടനം ചെയ്തു യൂണിറ്റ് ജനറൽ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ വിനോദ് കുമാർ സ്വാഗതവും ട്രെഷർ സജുകുമാർ നന്ദിയും പറഞ്ഞു.വൈസ് പ്രസിഡന്റ്‌ ബാബു,ജോയിന്റ് സെക്രട്ടറി ഉണ്ണി, കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ശിവകുമാർ എന്നിവർ സംസാരിച്ചു