cpm

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ പ്രതിഷേധ ദിനാചരണം ഇന്ന് . രണ്ട് ലക്ഷം കേന്ദ്രങ്ങളിലായി രാവിലെ 11 മുതൽ 12 വരെ നടക്കുന്ന സമരത്തിൽ പത്ത് ലക്ഷം പേർ അണിനിരക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

കൊവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ ഇന്ധനവില ദിവസേന വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ക്രൂഡ് ഓയിലിന്റെ വില വൻതോതിൽ കുറഞ്ഞപ്പോഴാണിത്. ജനങ്ങളിൽ നിന്ന് പല നിലയിൽ നികുതി പിഴിഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാർ,.വരുമാനം മുഴുവൻ കൈപ്പിടിയിലൊതുക്കുകയും ഉത്തരവാദിത്വങ്ങൾ സംസ്ഥാനങ്ങളുടെ ചുമലിൽ അടിച്ചേൽപ്പിക്കുകയുമാണ്. തൊഴിലാളിവർഗ്ഗം പൊരുതിനേടിയ അവകാശങ്ങൾ റദ്ദാക്കപ്പെടുന്നു. ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ വീതം ആറ്മാസത്തേയ്ക്കും, ഒരാൾക്ക് 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായും നൽകുക, തൊഴിലുറപ്പ് വേതനം ഉയർത്തി 200 ദിവസം ജോലി , നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി , ജോലിയില്ലാത്തവർക്കെല്ലാം തൊഴിൽരഹിത വേതനം , ഇന്ധനവില വർദ്ധന പിൻവലിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയവയാണ് മുദ്രാവാക്യങ്ങൾ.