കൊട്ടാരക്കര: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ വ്യാപാരി പിടിയിൽ. കൊട്ടാരക്കര പള്ളിക്കൽ ദാറുൽ ഫത്തഹിൽ മുഹമ്മദ് ഷായാണ്(43) അറസ്റ്റിലായത്. കൊട്ടാരക്കര പള്ളിക്കൽ പ്ളാമൂട് ജംഗ്ഷനിലെ ഫാസ സ്റ്റോഴ്സ് എന്ന കടയുടെ മറവിലായിരുന്നു കച്ചവടം. സംസ്ഥാന പൊലീസിന്റെ എമർജൻസി റെസ്പോൺസ് സിസ്റ്റം വഴി കിട്ടിയ പരാതിയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് 130 പാൻമസാല ഉൽപന്നങ്ങൾ കടയിൽ നിന്ന് പിടിച്ചെടുത്തത്. കുട്ടികൾക്കുൾപ്പടെ ഇവിടെ നിന്ന് പാൻമസാല വിൽപ്പന നടത്തുന്നുണ്ടെന്നാണ് പരാതി. ഗ്രേഡ് എസ്.ഐ തുളസീധരൻപിള്ള, സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് റാഷിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.