തിരുവനന്തപുരം :മന്ത്രിമാരായിരിക്കെ, കേരള രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖർ ഒന്നായത് റോസ് ഹൗസിലും തൊട്ടപ്പുറത്തെ സാനഡുവിലും താമസിച്ചവരാണ്- ടി.വി. തോമസും കെ.ആർ. ഗൗരി അമ്മയും. പരസ്പരം കാണാനും പറയാനും ഇരുവീടുകൾക്കും കിളിവാതിലുകൾ വരെയുണ്ടായി. ഇരുവരും ബന്ധം പിരിഞ്ഞതും ഇതേ വസതികളിൽ വച്ചുതന്നെ.

മന്ത്രിയായിരിക്കെ വിവാഹിതരായവരുടെ കൂട്ടത്തിൽ മുൻ യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായിരുന്ന പി.കെ. ജയലക്ഷ്മിയും . 2015 മേയ് 15ന് നടന്ന വിവാഹം മന്ത്രിമന്ദിരത്തിലായിരുന്നില്ല. സി.എ. അനിൽകുമാറാണ് ഭർത്താവ്.