തിരുവനന്തപുരം:ജില്ലയിൽ കഴിഞ്ഞ 12ന് മരണമടഞ്ഞ വഞ്ചിയൂർ സ്വദേശി എസ്. രമേശൻ (67) എന്നയാളുടെ പരിശോധനഫലം കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീർഘകാലമായി ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. മേയ് 23 മുതൽ 28 വരെ ജനറൽ ആശുപത്രിയിലും ബുധനാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയ്ക്കെത്തിയിരുന്നു. അതേസമയം ഇന്നലെ പുതുതായി 1037 പേർ രോഗനിരീക്ഷണത്തിലായി. 92 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. രോഗലക്ഷണങ്ങളുമായി 41 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ 35 പേരെ ഡിസ്ചാർജ് ചെയ്‌തു.165 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 277 പരിശോധന ഫലങ്ങളിൽ മൂന്നെണ്ണം നെഗറ്റീവായി. ഇന്നലെ 1766 വാഹനങ്ങൾ പരിശോധിച്ച് 3168 പേരെ സ്ക്രീൻ ചെയ്‌തു.

ആകെ നിരീക്ഷണത്തിലുള്ളവർ-16180

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ-15072
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ-173
 കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ- 935