cins-k-saji

ചങ്ങനാശേരി : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിങ്ങവനം ചോഴിയക്കാട്, കരുമാങ്കൽ കെ.സി.സജിയുടെ (ഇന്ത്യൻ കോഫി ഹൗസ്, തിരുനക്കര) മകൻ സിൻസ്.കെ.സജി (29) ആണ് മരിച്ചത്. കഴിഞ്ഞ നാലിന് രാത്രി 10 ന് ചോഴിയക്കാട്ടായിരുന്നു അപകടം. ബംഗളരുവിൽ കമ്പ്യൂട്ടർ എൻജിനിയറായി ജോലി നോക്കുകയായിരുന്നു. മാതാവ്: സൂസമ്മ സജി. സഹോദരി: സിനു കെ.സജി.