തങ്കമ്മ
പൂന്തുറ :വാറുവിളാകത്ത് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: സത്യഭാമ, പരേതനായ സുധാകരൻ, ഗോപി, വിജയൻ, സുകേശൻ. മരുമക്കൾ: പരേതനായ വിശ്വംഭരൻ, സുജാത, സത്യവതി, നിർമ്മല. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.
രാജമ്മ
തിരുവനന്തപുരം : ആനയറ ശ്രീമൂലവിളാകം ടിസി. 92/104ൽ ശാർങ്‌ഗധരന്റെ ഭാര്യ രാജമ്മ (72) നിര്യാതയായി. മക്കൾ : അജി, അനി, സുരേഷ്. മരുമകൾ : സജിത.
ശാന്ത
എള്ളുവിള : കുന്നത്തുകാൽ മച്ചാംകോട് റോഡരികത്ത് പുത്തൻവീട്ടിൽ സെൽവരാജിന്റെ ഭാര്യ ശാന്ത (53) നിര്യാതയായി. മകൻ : ലിബിൻ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 10ന്.
നാഗേന്ദ്രൻ
എള്ളുവിള : തട്ടിട്ടമ്പലം ചതുരവിളാകത്ത് പ്രശാന്ത് ഭവനിൽ എസ്. നാഗേന്ദ്രൻ (റിട്ട. വില്ലേജാഫീസർ) നിര്യാതനായി. ഭാര്യ: ജ്ഞാനശീലം. മക്കൾ: ബിജു, ബിന്ദു, ഷീന, ഷിബു, സ്വപ്ന, ബിനീഷ്. മരുമക്കൾ : ഇന്ദുപ്രഭ, സുരേഷ് കുമാർ, സുരേന്ദ്രൻ, റീന, ബിനുകുമാർ, ആര്യ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച വൈകിട്ട് 4ന്.
എൽ. ബേബിസരോജം
പേയാട് : പീസ്ഡെയിലിൽ പരേതനായ ക്രിസ്തുദാസിന്റെ ഭാര്യ എൽ. ബേബിസരോജം (72) നിര്യാതയായി. മക്കൾ : ബൈലറ്റ്.സി (എൽ.എം.എസ്. എൽ.പി.എസ്. കോടങ്കര), സി. സജികുമാർ (എൽ.എം.എസ്. പ്രസ്), സി. സുരേഷ് കുമാർ (സ്വിഗ്ഗി), സി. ലതകുമാരി (പാറശ്ശാല ബി.ആർ.സി). മരുമക്കൾ : എൽ.ടി. അജിത് കുമാർ (റിട്ട. എ.എസ്.ഐ കാട്ടാക്കട), വി.ജെ. അജികുമാർ (ബിസിനസ്സ്), അജിതകുമാരി എം.എസ്, എസ്. ആശ (വിജയമോഹിനി മിൽ). പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 10ന്.