കാട്ടാക്കട: കാട്ടാക്കടയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ റൂട്ട് മാപ്പ് പുറത്തിറക്കി. ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും. രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾക്കായി റവന്യു, പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ യോഗം ചേർന്നു. ഇന്നലെ കാട്ടാക്കട ഫയർഫോഴ്സ് ആശുപത്രിയും പരിസരവും അണുവിമുക്തമാക്കി. ആരോഗ്യ പ്രവർത്തക സന്ദർശിച്ച സ്ഥലങ്ങളെല്ലാം പൂട്ടുകയും ചിലയിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. കാട്ടാക്കട ഗ്രാമീണ ബാങ്ക്, എസ്.ബി.ഐ ബാങ്കുകളും ഇതിൽ ഉൾപ്പെടും. കാട്ടാക്കട പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.