victers-

തിരുവനന്തപുരം: രണ്ടാഴ്ചത്തെ ട്രയലിന് ശേഷം സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള ക്ളാസുകളിലെ ഓൺലൈൻ ക്ളാസുകൾ ഇന്നലെ ആരംഭിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത 2.50 ലക്ഷം കുട്ടികൾക്ക് ജനങ്ങളുടെ സഹകരണത്തോടെ ടി.വിയും മറ്റു സൗകര്യങ്ങളും എത്തിച്ചിരുന്നു. പ്രൈമറി ക്ലാസുകളിൽ ഓരോ വിഷയത്തിന്റെയും സെക്കൻഡറി,​ ഹയർ സെക്കൻഡറി ക്ലാസുകളിൽ ഒന്നിൽ കൂടുതൽ വിഷയങ്ങളുടെയും ക്ലാസുകൾ ഇന്നലെ നടന്നു. പ്ലസ് ടു ഇംഗ്ലീഷ് , അഞ്ചാം ക്ലാസ് ഹിന്ദി എന്നീ ഭാഷാ ക്ലാസുകളിൽ മലയാളവും, ഭാഷേതര വിഷയങ്ങളിൽ ഇംഗ്ലീഷും അവശ്യമായ സന്ദർഭങ്ങളിൽ ഉപയോഗിച്ചത് കുട്ടികൾക്ക് സഹായകമായി. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം രണ്ടാംവർഷ ഓൺലൈൻ ക്ലാസുകളും തമിഴ്, കന്നട മീഡിയം ക്ലാസുകളും ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസുകളും നാളെ (ബുധൻ)​ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. തമിഴ് , കന്നട മീഡിയം പ്രാദേശിക ചാനലുകളിലും ശൃംഖലകളിലും സംപ്രേഷണത്തിന് കേബിൾ ടിവി ഓപ്പറേറ്റർമാർ തയ്യാറായിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർസാദത്ത് അറിയിച്ചു.

ഇന്നത്തെ ടൈംടേബിൾ

ക്ളാസ്,​ സമയം,​ വിഷയം എന്ന ക്രമത്തിൽ

12 8.30 ഹിന്ദി
12 9.00 കെമിസ്ട്രി
12 9.30 ബിസിനസ് സ്റ്റഡീസ്
12 10.00 ഹിസ്റ്ററി

1 10.30 പൊതുവിഷയം

10 11.00 ജീവശാസ്ത്രം
10 11.30 ഗണിതശാസ്ത്രം
10 12.00 സംസ്‌കൃതം

2 12.30 ഇംഗ്ലീഷ്

3 1.00 ഇംഗ്ലീഷ്

4 1.30 ഇംഗ്ലീഷ്

5 2.00 മലയാളം

6 2.30 അടിസ്ഥാന ശാസ്ത്രം

7 3.00 സാമൂഹ്യശാസ്ത്രം

8 3.30 ഇംഗ്ലീഷ്
8 4.00 ഊർജതന്ത്രം

9 4.30 ജീവശാസ്ത്രം
9 5.00 രസതന്ത്രം

പുനഃസംപ്രേഷണം: പത്ത്, പ്ലസ്ടു ക്ലാസുകളുടേത് അതതു ദിവസങ്ങളിൽ വൈകിട്ട് 5.30നും 7നും. മറ്റു ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ