തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്‌പരം പഴിചാരി നാടിന്റെ വികസനത്തെ അട്ടിമറിക്കുന്നതായി കെ. മുരളീധരൻ എം.പി പറഞ്ഞു. ശിവഗിരി ടൂറിസം പ്രോജക്ട് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കുമാരനാശാൻ റിസർച്ച് സൊസൈറ്റി രാജ്ഭവന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ അദ്ധ്യക്ഷത വഹിച്ചു. എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. രാജ്ഭവന് മുന്നിൽ നടത്താനിരുന്ന ഉപവാസസമരം പൊലീസിന്റെ മുൻകൂർ അനുമതിയോടെയാണ് വെള്ളയമ്പലം സ്ക്വയറിൽ ആരംഭിച്ചത്, എന്നാൽ യാതൊരു പ്രകോപനവും കൂടാതെ എം.എസ്. അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ റിസർച്ച് സൊസൈറ്റി ഭാരവാഹികൾ പ്രതിഷേധിച്ചു. റിസർച്ച് സൊസൈറ്റി വൈസ് പ്രസിഡന്റ് മാരായമുട്ടം രാജേഷിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നുസൂർ, റിസർച്ച് സൊസൈറ്റി ഭാരവാഹികളായ ശാസ്‌തമംഗലം അരുൺ, തോംസൺ ലോറൻസ്, ഉഷാരാജ്, സുനിൽ ബാബു, ബ്രഹ്മിൻ ചന്ദ്രൻ, ഐരൂർ ബാബു, രാജ്‌മോഹൻ, സി.എസ്. അയ്യപ്പൻപിള്ള, ശ്രീകുമാർ, സന്തോഷ് ഇടവഴിക്കര, ചുള്ളിയൂർ വിനോദ്, വാമനപുരം മിനിലാൽ, പൂവച്ചൽ രാജേന്ദ്രൻ, പരുത്തിക്കുഴി സുധീർ തുടങ്ങിയവർ പങ്കെടുത്തു.