തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ വൈദ്യുതി ബിൽ കൂടിയതിന്റെ പേരിൽ കെ.എസ്.ഇ.ബിക്ക് ടോൾഫ്രീ നമ്പരിലും സെക്ഷൻ ഓഫിസുകളിലുമായി ഇതുവരെ ലഭിച്ചത് ഒരു ലക്ഷം പരാതികൾ. ഇതിൽ 95,000 പരാതികളിലും കഴമ്പില്ലെന്നും, ഉപയോഗം വർദ്ധിച്ചതിനാലാണ് ബിൽ കൂടിയതെന്നും കെ.എസ്.ഇ.ബി പറയുന്നു. സ്ലാബ് മാറിയതുമായി ബന്ധപ്പെട്ട് ലഭിച്ച നാലായിരത്തോളം പരാതികൾ പരിഹരിക്കുമെന്നും അധികൃതർ പറയുന്നു. റീഡിംഗ് എടുക്കാൻ വൈകിയതും ,മുൻമാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കി ബിൽ തയാറാക്കിയപ്പോൾ വന്ന പിഴവുകളുമാണ് പലർക്കും വൻതുകയുടെ ബിൽ ലഭിക്കാനിടയായത്.