vinesh

നാഗർകോവിൽ: വ്യാജ ഇ-പാസിൽ ചെന്നൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് കാറിൽ യാത്രക്കാരെ കൊണ്ടുവന്ന ഡ്രൈവർ പിടിയിൽ. ചെങ്കൽപ്പേട്ട, എം.ജി.ആർ നഗറിലെ സെൽവരാജിന്റെ മകൻ വിഗ്നേഷ് (28) ആണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് ധാരാളം പേർ വ്യാജ ഇ-പാസിൽ കന്യാകുമാരി ജില്ലയിൽ വരുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കി. ഇന്നലെ അഞ്ചുഗ്രാമം ചെക്‌പോസ്റ്റിൽ പൊലീസ് പരിശോധനയിൽ വാഹനം തടഞ്ഞു നിറുത്തി പരിശോധിച്ചപ്പോഴാണ് പാസ് വ്യാജനാണെന്ന് കണ്ടെത്തിയത്. തുടർന്ന് കാറിൽ വന്ന 5 പേരെ ആശാരിപ്പള്ളം ആശുപത്രിയിൽ കൊണ്ടുപോയി സ്രവ സാംപിളുകൾ പരിശോധനക്ക് എടുത്തശേഷം ക്വാറന്റൈൻ ചെയ്തു. ഡ്രൈവർ വിഘ്നേശിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.