തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനുവേണ്ടി സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലെയും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ ധർണ സംഘടിപ്പിച്ചു. ജി.പി.ഒയ്ക്ക് മുന്നിൽ നടന്ന ധർണ വർക്കിംഗ് കമ്മിറ്റി അംഗം വർക്കല രവികുമാർ ഉദ്ഘാടനം ചെയ്‌തു. എൻ.സി.പി ജില്ലാ പ്രസിഡന്റ് നന്ദിയോട് സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണയ്‌ക്ക് നേതാക്കളായ കടകംപള്ളി സുകു, ആറാലുംമൂട് മുരളീധരൻ നായർ, ഇടക്കുന്നിൽ മുരളി, ആർ.എസ്. സുനിൽകുമാർ,​ കാരയ്ക്കാമണ്ഡപം രവി, തമ്പാനൂർ ചന്ദ്രകുമാർ, വി. പത്മകുമാർ, കെ. കുമാരപിള്ള, വി.ആർ. സ്വാമിനാഥൻ, സി. അജികുമാർ, സജീവ്,ആർ. ലീലാമ്മ തുടങ്ങിയവർ നേതൃത്വം നൽകി. കഴക്കൂട്ടം പോസ്റ്രോഫീസിന് മുന്നിൽ നടത്തിയ ധർണയിൽ എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം പി.കെ. പുഷ്‌കരകുമാർ,​ ബ്ലോക്ക് പ്രസിഡന്റ് ആലുവിള രാജേന്ദ്രൻ,​ അഡ്വ. സ്വാമിനാഥൻ,​ കടകംപള്ളി സുകു,​ ചെമ്പഴന്തി സുരേന്ദ്രൻ,​ ചന്ദ്രഹാസൻ,​ ജയന്തകുമാർ,​ ചന്ദ്രൻ നായർ,​ രാജൻ നായർ എന്നിവർ പങ്കെടുത്തു.