പാറശാല: ചെറുവാരക്കോണം എൽ.എം.എസ് എൽ.പി.സ്‌കൂളിലെ നിർദ്ധനരായ നാല് കുട്ടികൾക്ക് ചെറുവാരക്കോണം ആബ്സ് മെമ്മോറിയൽ ചർച്ച് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ടെലിവിഷൻ നൽകി.പാറശാല ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി ആന്റണി ടെലിവിഷൻ സെറ്റുകൾ സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ഫസലിന് കൈമാറി. ബി.പി.ഒ എസ്.കൃഷ്ണകുമാർ, അദ്ധ്യാപകരായ എസ്.അജികുമാർ,എ.എസ്.മൻസൂർ,ആർ.എസ് ബൈജുകുമാർ,വിൽസൻ,പി.ടി.എ പ്രസിഡന്റ് ഷീല, ഭാരവാഹികളായ ജോൺ ജെയിംസ്,എൽ.ഷെറീന,അലൻ,ഷിജിൻ ബോസ്,മെർലിൻ ജോൺസ്, ബിജോയ് എന്നിവർ പങ്കെടുത്തു.