sabarimala
SABARIMALA

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 2262 ഏക്കർ ഭൂമി ഏറ്രെടുക്കുന്നതിനുള്ള ഉത്തരവ് റവന്യൂ വകുപ്പ് ഇന്നിറക്കും.

ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തർക്കം നടക്കുന്ന പാലാ സബ്കോടതിയിൽ സർക്കാർ പണം കെട്ടിവയ്ക്കും. കഴിഞ്ഞ വർഷം കോട്ടയം ജില്ലാകളക്ടറാണ് ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാർ ഉടമസ്ഥാവകാശത്തിനായി പാലാ സബ് കോടതിയെ സമീപിച്ചത്. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77(2) പ്രകാരം തർക്കമുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ വില കോടതിയിൽ കെട്ടിവയ്ക്കണം. ഭൂമി വില പൂജ്യമായി കണക്കാക്കി ചമയങ്ങൾക്കുള്ള ( മരങ്ങൾ, കെട്ടിടങ്ങൾ) പണം മാത്രമാണ് സർക്കാർ കെട്ടിവയ്ക്കുക. കേസിൽ സ്വകാര്യ എസ്റ്റേറ്റ് ഉടമയ്ക്കാണ് വിജയമെങ്കിൽ ഈ തുക അവർക്ക് ലഭ്യമാകും. സർക്കാരിനാണ് വിജയമെങ്കിൽ പണത്തിന്റെ പ്രശ്നമുദിക്കുന്നില്ല.