തിരുവനന്തപുരം: ഐരാണിമുട്ടും ഗവൺമെന്റ് ഹോമിയോ കോളേജ് വളപ്പിലുണ്ടായ അക്രമണത്തിൽ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ നേമം ഏരിയാ വൈസ് പ്രസിഡന്റ് എസ്. സുഗേഷിനാണ് കൈയിൽ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു ഏറ്റമുട്ടുൽ. സംഭവത്തിൽ ഒരാളെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്വാറന്റെെൻ വാർഡ് ഒരുക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നും സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു.