വെഞ്ഞാറമൂട്:കൊറോണയും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി അംഗം ബാബു.കെ.സിതാര.കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിവിധ ആശ്വാസ പദ്ധതികളിൽ വ്യാപാരികളെ ഉൾപ്പെടുത്താത്തതിൽ പ്രതിക്ഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് കമ്മിറ്റി പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ വ്യാപാര ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിറ്റ് സെക്രട്ടറി രാജശേഖരൻ നായർ അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായ ജയകുമാർ താലം,സരേന്ദ്രൻ നായർ,ഷാജഹാൻ പൂരം,സക്കീർ ഹുസൈൻ,എം.സാലി,രതീഷ് കുട്ടീസ്,വേലായുധൻ പിള്ള,സുന്ദരേശൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ: വെഞ്ഞാറമൂട് പോസ്റ്റാഫീസിന് മുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് കമ്മിറ്റി നടത്തിയ വ്യാപാര ധർണ ബാബു.കെ.സിതാര ഉദ്ഘാടനം ചെയ്യുന്നു