കിളിമാനൂർ:യൂത്ത് കോൺഗ്രസ്,കെ.എസ്.യു മടവൂർ മണ്ഡലം കമ്മിറ്റി മടവൂർ ഗ്രാമപഞ്ചായത്തിലെ 250 നിർദ്ധനരായ കുട്ടികൾക്ക് പഠനക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം മടവൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ വർക്കല കഹാർ നിർവഹിച്ചു.ഹെഡ്മാസ്റ്റർ എ.ഇക്ബാൽ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഫ്സൽ മടവൂർ അദ്ധ്യക്ഷനായി. വി.എം ജാഫർ സ്വാഗതം ആശംസിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഷബിൻ ഹാഷിം മുഖ്യതിഥിയായി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ജി. മോഹൻദാസ്,മുൻ ഗ്രാമപഞ്ചായത്തംഗം കുറിച്ചിയിൽ സുനിൽകുമാർ,പി.ടി.എ പ്രസിഡന്റ് ബി.ബിനുകുമാർ,കെ.എസ്.യു ജില്ലാ സെക്രട്ടറി ആദേശ് സുധർമ്മൻ,എ.എം ജാൻ,അച്ചു സത്യദാസ്,പ്രവീൺ എസ്.ജെ,മുളവന സജീവ്,ലാലു എം തുടങ്ങിയവർ പങ്കെടുത്തു.