covid-19

കുവൈറ്റ്: കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിൽ 5799 പേർ നാട്ടിലേക്ക് മടങ്ങി. 1204 പേർ മാത്രമാണ് ക്യാമ്പുകളിൽ കഴിയുന്നത്. 7,181 ഇന്ത്യക്കാരാണ് പൊതുമാപ്പിനായി അപേക്ഷിച്ചത്. ഒരു മാസക്കാലം നീണ്ടുനിന്ന പൊതുമാപ്പ് കാലയളവിൽ മൊത്തം 26,472 വിദേശികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 80 ശതമാനം പേരും നാടുകളിലേക്ക് പോയിക്കഴിഞ്ഞു. കൊവിഡ് കാലം ഇവർക്ക് അനുഗ്രഹമാവുകയായിരുന്നു, പലവിധ കാരണങ്ങളാൽ കുറ്റം ചുമത്തപ്പെട്ടവരാണിവർ.