ദോഹ:കൊവിഡ് ബാധിച്ച് ഖത്തറിൽ ഇന്ന് മൂന്നു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 73 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,186 പേർക്ക് കൂടിരോഗം സ്ഥിരീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 79602 ആയി. രോഗം മാറിയവരുടെ എണ്ണം 56,898.
ഇന്നലെ 13 പേരെകൂടി ഐസിയുവിൽ പ്രവേശിപ്പിച്ചു. 231 പേരാണ് ഇപ്പോൾ ഐസിയുവിലുള്ളത്. മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 2,90,714 ആയി. 22,631 പേരാണ് ചികിത്സയിലുള്ളത്.