ഖത്തർ: ഫുട്ബോൾ ലഹരിക്കുമുന്നിൽ കൊവിഡ് പോലും പകച്ചു നിന്നു പോകും. അതാണ് ഫുട്ബോളിന്റെ മാന്ത്രിക ശക്തി. അതും ലോകകപ്പ് ഫുട്ബോളായാലോ. പറയുകയേ വേണ്ട. 2022 ലെ ലോകകപ്പ് ഫുട്ബോൾ വേദിയായ ഖത്തർ കൊവിഡെന്നും പറഞ്ഞ് കണ്ണുംപൂട്ടിയിരിക്കുകയല്ല, കൊവിഡിന് മുന്നിൽ തോറ്റാലും ഫുട്ബോളിന് മുന്നിൽ തോൽക്കില്ല എന്ന രീതിയിൽ ലോക കപ്പ് മത്സരങ്ങൾ നടക്കേണ്ട മൂന്നാമത്തെ സ്റ്റേഡിയവും പണി പൂർത്തിയാക്കി കായികലോകത്തിന് സമർപ്പിച്ചു.
ക്വാർട്ടർ ഫൈനൽ വരെ നടക്കുന്ന എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയമാണ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തത്. ലോകഫുട്‌ബോളിലെ പ്രഗത്ഭർ ഓൺലൈൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഹ്രസ്വവും വർണാഭവുമായ ചടങ്ങിൽ ഖത്തർ ഭരണാധികാരികൾ ഉൾപ്പെടെ കായികരംഗത്തെ പ്രഗത്ഭർ പങ്കെടുത്തു.