വിതുര: ചാരുപാറ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഫീസ് വിതുര പോസ്റ്റ് ആഫിർീസിന് സമീപം എൻ.എൻ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. നെടുമങ്ങാട് സഹകരണ യൂണിറ്റ് ഇൻസ്‌പെക്ടർ കരുണാകരൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ചാരുപാറ രവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഭദ്രം ജി. ശശി, സെക്രട്ടറി ചായം മുരളി, തൊളിക്കോട് പഞ്ചായത്ത്‌ മെമ്പർ ബി. സുശീല, മണലയം മണികണ്ഠൻ എന്നിവർ പങ്കെടുത്തു. സംഘം വഴി കൃഷിക്കാർക്കും, ചെറുകിട കച്ചവടക്കാർക്കും ലോണുകളും, ആനുകൂല്യങ്ങളും വിതരണം നടത്തുമെന്ന് പ്രസിഡന്റ് ചാരുപാറ രവി അറിയിച്ചു.