ആലപ്പുഴ: തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. ചെങ്ങന്നൂർ കരയ്ക്കാട് പുത്തൻപുരയിൽ തെക്കേതിൽ മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകൾ മേഘ ശ്രീകുമാറിനെയാണ് നിഖിൽ വിവാഹം കഴിച്ചത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ വച്ചായിരുന്നു വിവാഹം.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തികച്ചും പരിമിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. കസബ, വൈറ്റ്, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്ന നിഖിൽ ചില പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. സംവിധായകനായ നിഥിൻ രഞ്ജി പണിക്കർ ഇരട്ട സഹോദരനാണ്.