covid-1

ന്യൂഡൽഹി: ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലാണ് കൊവിഡ് പടർന്നു പിടിക്കുന്നത്. മുംബയ്, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നിവിടങ്ങളാണിവ. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ പകുതിയിലധികവും മുംബയിലാണ്. തമിഴ്നാട്ടിൽ ചെന്നൈയിലും, ഗുജറാത്തിൽ അഹമ്മദാബാദിലുമാണ് കൂടുതൽ രോഗബാധിതർ.

ഒരാഴ്ചയായി ജിനംപ്രതി മൂവായിരത്തിലധികം പേർക്കാണ് മഹാരാഷ്ട്രയിൽ വൈറസ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ രണ്ടായിരത്തോളവും, ഡൽഹിയിൽ രണ്ടായിരത്തിലധികവും പേർക്ക് ദിനംപ്രതി വൈറസ് സ്ഥിരീകരിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ രോഗമുക്തി നേടുന്നത് ഡൽഹിയിലും മുംബയിലുമാണെന്നത് ആശ്വാസം തരുന്ന ഒരു കാര്യമാണ്. ഡൽഹിയിൽ. 38.36 ശതമാനവും.മുംബയിൽ 45.65 ശതമാനവും. ആഗോള തലത്തിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ന്യൂയോർക്കിൽ രോഗമുക്തി നേടുന്നത് 21.23 ശതമാനം മാത്രമാണ്.

മഹാരാഷ്ട്രയിൽ പുതിയതായി വൈറസ് സ്ഥിരീകരിച്ചത് 3,400ഓളം പേർക്കാണ്. 120 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ആകെ ബാധിതർ 1,07,958. മരണം 3,950. മുംബയിൽ മാത്രം 1,395 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെ ബാധിതർ 58,226.മരണം 2,182.

തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂർ, ചെങ്കൽപ്പേട്ട് ജില്ലകളിൽ 19 മുതൽ 30 വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 1,843 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ ബാധിതർ 46,504. ആകെ മരണം 479. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ഗുജറാത്തിൽ രോഗബാധിതരുടെ വർദ്ധനവ് 29 ശതമാനമാണ്.ജൂണിൽ മാത്രം 6,766 പേർക്ക് വൈറസ് ബാധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 511 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 334 പേരും അഹമ്മദാബാദിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ ആകെ ബാധിതർ 23,544. മരണം 1,478.ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ വൈറസ് സ്ഥിരീകരിച്ചത് 2,224 പേർക്കാണ്. 56 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതർ 41,182. മരണം 1,327.