ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ കർഷകർക്കായി കാർഷിക വിപണന കേന്ദ്രം ആരംഭിക്കുമെന്ന് കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആൽത്തറമൂട് നാളീകേര കോംപ്ലക്സിൽ തൈ ഉല്പാദന വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.ബാങ്കിലെ എല്ലാ അംഗങ്ങൾക്കും മാസ്ക് വിതരണം നൽകുന്നതിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു.ബാങ്കിന്റെ പുരയിടത്തിൽ ആരംഭിക്കുന്ന ഇടവിള കൃഷിയുടെ നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജി ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി കനകദാസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സരിത,കെ.സി.ഇ.യു ജില്ലാ സെക്രട്ടറി വി.വിജയകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ സി.രവീന്ദ്രൻ,ജി.വ്യാസൻ,ബാങ്ക് സെക്രട്ടറി എ.അനിൽകുമാർ, വി.എസ്.കണ്ണൻ,അഡ്വ.റാഫി എന്നിവർ സംസാരിച്ചു.ബാങ്ക് ട്രഷറർ പി.മുരളി സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ.യു.സലിംഷ നന്ദിയും പറഞ്ഞു.