dharna

കിളിമാനൂർ:ഉയർന്ന വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഴയ കുന്നുമ്മൽ,അടയമൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ കെ.എസ്.ഇ.ബിയ്ക്ക് മുന്നിൽ ധർണ നടത്തി.ഡി.സി .സി ജനറൽ സെക്രട്ടറി എ.ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു.പഴയ കുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സമരത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർജോഷി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ ഗംഗാധര തിലകൻ, അടയമൺ മണ്ഡലം പ്രസിഡന്റ് നളിനാക്ഷൻ,ഡി.സി.സി മെമ്പർ കെ. നളിനൻ,ലളിത, ചെറുനാരകംകോട് ജോണി, രാജേന്ദ്രൻ, ശ്യാം നാഥ്, ഹരി ശങ്കർ, താഹിറ ബീവി, രമ ദേവി, പ്രസന്ന,ഭാസ്‌കരൻ,ഗുരു ലാൽ,സുനി,ബേബി,സുനിൽ ദത്ത്, രാജേഷ്, സോമൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.