കൊച്ചി: കൃഷ്ണകുട്ടിയും സരളയും ഇന്ന് പുത്തൻ വീടിന്റെ ഉടമകളാണ്. സ്വപ്ന സാക്ഷാത്കാരത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ ഈ ദമ്പതികൾക്ക് പറയാനുള്ളത് തുണയായി മാറിയ ഭവന സഹായ സേവന മാതൃകയെ കുറിച്ചാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട തങ്ങൾക്ക് ഹാബിറ്റാ​റ്റ് ഫോർ ഹ്യുമാനി​റ്റി ഇന്ത്യയുടെ ഭവന സഹായ സേവന (എച്ച്.എസ്.എസ്) മാതൃക പുതിയ ജീവിതമാണ് നൽകിയത്.

ഗുണഭോക്താവിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഗ്രാമീണ മേഖലകളിൽ ധാരാളം തടസങ്ങൾ നേരിടാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പരിമിതി മൂലം നിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. വീടുകളുടെ രൂപഘടനയിലും നിർമിതിയിലും കുടുംബങ്ങളുടെ പങ്കാളിത്തം പരിമിതപ്പെടും.ലപ്പോഴും നിർമ്മാണ സാമഗ്രികളുടെ നിലവാരം ഉറപ്പാക്കാനും സാധിക്കില്ല.ഇത്തരം സന്ദർഭങ്ങളിൽ കുടുംബങ്ങൾക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകി കൈപിടിച്ചു നടത്താൻ കഴിഞ്ഞാൽ വലിയ മാ​റ്റമുണ്ടാക്കും. ഹാബിറ്റാ​റ്റ് ഫോർ ഹ്യുമാനി​റ്റി ഇന്ത്യയുടെ എച്ച്.എസ്.എസ് മാതൃക വീടിന്റെ രൂപകല്പനയിലും പൂർത്തീകരണവും ഈ രീതിയിലാണ്.

2018 ലെ പ്രളയത്തിനു ശേഷം സഹായ നടപടികളുടെ ഭാഗമായി പറവൂർ മുനിസിപ്പാലി​റ്റിയിൽ നടപ്പാക്കിയ എച്ച്.എസ്.എസ് സംവിധാനത്തിന്റെ കേരളീയ മാതൃക വിജയകമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹാബി​റ്റാ​റ്റ് ഇന്ത്യയുടെയും സംയുക്ത സംരംഭമായിരുന്നു പറവൂരിലേത്. ഈ മാതൃകയിൽ 100 വീടുകൾ നിർമ്മിച്ചുകഴിഞ്ഞു.

എന്താണ് എച്ച്.എസ്.എസ്

ഗുണനിലവാരമുള്ള പാർപ്പിട നിർമ്മാണ സങ്കല്പങ്ങളെക്കുറിച്ച് വീട്ടുടമകൾക്ക് ആവശ്യാനുസരണം വിവരം നൽകുന്ന സംവിധാനമാണ് എച്ച്.എസ്.എസ്. നിശ്ചിത സമയപരിധിയിലും ബഡ്‌ജ​റ്റിലും നിർമ്മാണം പൂർത്തിയാക്കാനും പരിഷ്‌കരണങ്ങളിൽ സഹായം നൽകി ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അനൗപചാരികമായ കൂട്ടിച്ചേർക്കലുകളിലെ വിടവുകൾ കണ്ടെത്തുന്നതിന് ഭവനമൂല്യ ശൃംഖലാ അപഗ്രഥനമാണ് എച്ച്.എസ്.എസ് ആശ്രയിക്കുന്നത്. സർക്കാർ പദ്ധതികളിൽ നിന്നും വകുപ്പുകളിൽ നിന്നും ധനസഹായം നേടിയെടുത്ത് നൽകാനും എച്ച്.എസ്.എസ് പ്രവർത്തിക്കുന്നു.

'ദുരന്തങ്ങൾ ഏ​റ്റവും മോശമായി ബാധിക്കുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരേയും പാർശ്വവൽകൃതരെയുമാണ്. കേരളത്തിലെ എച്ച്.എസ്.എസ് മാതൃക പിന്നാക്ക സമൂഹങ്ങളുടെ പുരോഗതിക്കായി ഇന്ത്യയിലെവിടെയും വിജയകരമായി നടപ്പാക്കാൻ കഴിയും. ദുരന്ത കാലത്തു മാത്രമല്ല മ​റ്റവസരങ്ങളിലും മാന്യമായ പാർപ്പിടം ആവശ്യമുള്ള കുടുംബങ്ങളുടെ ജീവിതത്തിൽ നിർണായകമായ മാ​റ്റങ്ങളുണ്ടാക്കാൻ എച്ച്.എസ്.എസിക്കു സാധ്യമാണ്.'

രാജൻ സാമുവൽ
മാനേജിംഗ് ഡയറക്ടർ

ഹാബി​റ്റാ​റ്റ് ഫോർ ഹ്യുമാനി​റ്റി ഇന്ത്യ