കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ബി.ബി.എൽ.പി. സ്കൂളിലെ 20 വിദ്യാർത്ഥികൾക്ക് ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി.അധികൃതർക്ക് സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗം സി.പയസ് പഠനോപകരണങ്ങൾ കൈമാറി. ബ്ളോക്ക്‌ പഞ്ചായത്തംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ എക്സിക്യൂട്ടീവ് അംഗം കിരൺ ജോസഫ്, മേഖല കമ്മിറ്റി സെക്രട്ടറി വിഷ്ണു മോഹൻ, പ്രസിഡന്റ് ജോബിൻ ജോസഫ്, ട്രഷറർ വിജയ് വിമൽ, റിജോ സേവ്യർ എന്നിവർ പങ്കെടുത്തു.