കാട്ടാക്കട:ലോക്ക് ഡൗൺ സാഹചര്യം കണക്കിലെടുത്ത് ഡി.വൈ.എഫ്.ഐ മൊട്ടമൂല യൂണിറ്റ് കമ്മിറ്റി പഠനോത്സവം ഗൃഹസന്ദർശന പരിപാടിയാക്കി നോട്ടുബുക്കുകൾ,പഠനസാമഗ്രികൾ, മാസ്കുകൾ, പച്ചക്കറി വിത്ത് പാക്കറ്റുകൾ, ലഘുലേഖകൾ എന്നിവ വീടുകളിലെത്തിച്ചു.സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.ഷൈൻദാസ് അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി,പി.മണികണ്ഠൻ,എസ്.വിശ്വമോഹനൻ,കെ.ജയപ്രസാദ് ,ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺ,യൂണിറ്റ് സെക്രട്ടറി അനന്തു,യൂണിറ്റ് പ്രസിഡന്റ് രോഹൻ ജെ.ബി,ട്രഷറർ സ്മിത്ത്,അഖിൽ,വിപിൻ, അലക്സ്‌ റോയ് എന്നിവർ പങ്കെടുത്തു.